തൊഴിൽ നിയമനത്തിന് ആപേക്ഷിക്കാം :
1 min read

റെസിഡന്റ് ട്യൂട്ടർ നിയമനം
ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിലെ പെരുമ്പടപ്പ്, പെരിന്തൽമണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂർ പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥികളുടെ രാത്രി കാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിനായി റെസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ബിരുദം, ബി.എഡ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 12000 രൂപ. പെൺകുട്ടികൾക്കുള്ള മഞ്ചേരി, പെരുമ്പടപ്പ്, വണ്ടൂർ പ്രീമെട്രിക് ഹോസ്റ്റലുകളിൽ വനിതകൾക്കാണ് നിയമനം നൽകുക. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 13ന് രാവിലെ 9.30 ന് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2734901.
ചൈൽഡ് ലൈനിൽ നിയമനം
വനിതാ ശിശു വികസനവകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ കീഴിൽ നടപ്പാക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെ ജില്ലാ ഓഫീസിലേക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ, കൗൺസിലർ, ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ, കേസ് വർക്കർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 15ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, വനിത ശിശു വികസന വകുപ്പ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, മഞ്ചേരി- 676121 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2978888.
സൈക്കേളജി അപ്രെൻറിസ് നിയമനം
തിരൂർ ടി.എം ഗവ. കോളജിൽ 2023-24 സാമ്പത്തിക വർഷത്തേക്ക് സൈക്കേളജി അപ്രെൻറിസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 11ന് രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലുടെ ചേംബറിൽ അഭിമുഖം നടക്കും.