NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കണ്ണൂര്‍ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍; ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു

കണ്ണൂര്‍ ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതൽകുണ്ട് എന്ന സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം മുന്‍പ് ഉരുളപൊട്ടിയ സ്ഥലങ്ങളിൽ ദുരന്ത സാധ്യത കണക്കിലെടുത്തു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.  ആള്‍ത്താമസമില്ലാത്ത പ്രദേശത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇത് വന്‍ ദുരന്തം ഒഴിവാക്കി.

അതേസമയം, സംസ്ഥാനത്ത് മിക്കയിടങ്ങളിലും മഴ കനക്കുകയാണ്. തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകി വീണു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധയിടങ്ങളില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. പാലക്കാട് കനത്ത മഴയില്‍ ഗായത്രി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പാലം മുങ്ങി. ആലത്തൂര്‍ പറക്കുന്നം പതിപാലമാണ് മുങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോടഞ്ചേരി ചെമ്പുകടവ്, കോഴിക്കോട് താലൂക്കിലെ കപ്പക്കല്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. കാണാതായ 2 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, കോട്ടയം, പാലക്കാട്, എറണാകുളം, ആലപ്പുഴ, തൃശൂര്‍, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published.