ദേശീയപാത കക്കാട് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക്പരിക്കേറ്റു .


തിരൂരങ്ങാടി കക്കാട് ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9:30 ഓടെ കക്കാട് ജംഗ്ഷനിലാണ് അപകടം.
പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ ഒരുസ്ത്രീയുടെ നിലഗുരുതരമാണ്.
തൃശ്ശൂരിൽ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സും മഞ്ചേരിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന പി.ടി.എ. ബസുമാണ് കൂട്ടിയിടിച്ചത്.