NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

32 കാരൻ വിവാഹം ചെയ്തത് 17 കാരിയെ; ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസെടുത്ത് പൊലീസ്, റിപ്പോർട്ട് തേടി ശിശുക്ഷേമ സമിതി

പ്രതീകാത്മക ചിത്രം

പാലക്കാട് ശൈശവവിവാഹം നടത്തിയെന്നപരാതിയിൽ അന്വേഷണം നടത്തി പൊലീസ്. ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം. മുപ്പത്തിരണ്ടുകാരൻ പ്രായപൂർത്തിയാകാത്ത പതിനേഴുകാരിയെ വിവാഹം കഴിച്ചെന്നാണ് വിവരം. കഴിഞ്ഞമാസം 29 ന് നൂറിലധികമാളുകളുടെ സാന്നിധ്യത്തിൽ ചെർപ്പുളശ്ശേരി തൂത ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.

 

വരൻ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടിൽ മണികണ്ഠൻ, പെൺകുട്ടിയുടെ അച്ഛൻ, അമ്മ എന്നിവർക്കെതിരേയാണ് ചെർപ്പുളശ്ശേരി പോലീസ് കേസെടുത്തത്.ബാലവിവാഹ നിരോധന നിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. അന്വേഷണം തുടങ്ങിയതോടെ വധൂവരൻമാരും മാതാപിതാക്കളും ഒളിവിലാണ്.

 

ശിശുക്ഷേമ സമിതിയുടെ നിർദേശപ്രകാരം മണ്ണാർക്കാട് പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം. കുടുംബത്തിൻറെ സാമ്പത്തിക പരാധീനത മുതലെടുത്തായിരുന്നു വിവാഹം നടത്തിയെതെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്നാണ് ശിശുക്ഷേമ സമിതി അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *