NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യത്തിൽ സിദ്ദിഖ് കാപ്പൻ വീട്ടിലെത്തി.

ഉത്തർപ്രദേശിൽ യു.എ.പി.എ ചുമത്തി അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി.

അമ്മയെ സന്ദർശിക്കാൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് വീട്ടിലെത്തിയത്.അഞ്ചുദിവസത്തേക്കാണ് ജാമ്യം.

 

ഉത്തർപ്രദേശ് പൊലീസിന്റെ കനത്ത സുരക്ഷയിലാണ് കാപ്പൻ മലപ്പുറത്തെ വീട്ടിലെത്തിയത്. കേരള പത്രപ്രവർത്തക യൂണിയൻറെ ഹർജി അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.മാധ്യമങ്ങളോട് പ്രതികരിക്കുകയോ, പൊതുജനങ്ങളെ കാണാനോ പാടില്ല.

ബന്ധുക്കളെയും, അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടർമാരെയും മാത്രം കാണാം.

 

Leave a Reply

Your email address will not be published.