എസ്.എസ്.എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യേത്സവ് സമാപിച്ചു. കൊളപ്പുറം സെക്ടർ ജേതാക്കൾ.


തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സ് കുണ്ടൂർ ഗൗസിയ്യയിൽ സമാപിച്ചു. സമാപന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് ജില്ല പ്രസിഡണ്ട് അബ്ദുൽ ഹഫീള് അഹ്സനി അനുമോദനപ്രഭാഷണം നടത്തി.
ജുനെെദ് ഹാശിമി അൽഹികമി അധ്യക്ഷത വഹിച്ചു.
സയ്യിദ് അബ്ദുൽ കരീം തങ്ങൾ, എസ് വൈ എസ് ജില്ല സെക്രട്ടറി റഫീഖ് അഹ്സനി ,അശ്റഫ് സഖാഫി താനൂർ,സയ്യിദ് ഹസൻ കോയ തങ്ങൾ മമ്പുറം,, ഇ മുഹമ്മദലി സഖാഫി, പി അബ്ർ റബ് ഹാജി, എൻ എം സൈനുദ്ദീൻ സഖാഫി, സുലൈമാൻ മുസ്ലിയാർ വെള്ളിയാമ്പുറം, സി കെ അബ്ദുറഹ്മാൻ മുസ്ലിയാർ,സൈനുൽ ആബിദ് വെന്നിയൂർ, ലത്തീഫ് ഹാജി കുണ്ടൂർ ,അബ്ദു റസാഖ് ഹാജി, കെ സി ഉമറുൽ ഫാറൂഖ്, നൗഫൽ കൊടിഞ്ഞി, സിറാജ് കുളപ്പുറം ,സുഹൈൽ ഫാളിലി,ആബിദ് ചെമ്മാട് , ഹുസൈൻ അഹ്സനി ,ഉവൈസ് വെന്നിയൂർ, മുസ്തഫ മഹ്ളരി, മുഹമ്മദ് അഫ്സൽ അരീതോട് സംബന്ധിച്ചു.
പത്ത് സെക്ടറുകൾ മാറ്റുരച്ച സാഹിത്യോത്സവിൽ 444പോയിന്റുകൾ നേടി കൊളപ്പുറം സെക്ടറിന് ഒന്നാം സ്ഥാനം നേടി. 326 പോയിന്റ് നേടിയ പുകയൂർസെക്ടർ രണ്ടാം സ്ഥാനവും 310 പോയിന്റ് നേടിയ വെന്നിയൂർ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആശിഖ് പന്താരങ്ങാടിയെ സർഗപ്രതിഭയും റഹാൻ എ ആർ നഗർ കലാപ്രതിഭയുമായി തിരഞ്ഞെടുത്തു.
അടുത്ത സാഹിത്യോത്സവിൻ ആഥി ദേയത്തം വഹിക്കുന്ന കൊളപ്പുറം സെക്ടറിന് പതാക കൈമാറി. സ്വാദിഖ് സഖാഫി ട്രോഫി സമ്മാനിച്ചു.