പാലത്തിങ്ങൽ ന്യൂകട്ട് പ്രദേശത്ത് മരങ്ങളുടെ തോലുകൾ വ്യാപകമായി വെട്ടിമാറ്റിയ നിലയിൽ; പ്രതിഷേധവുമായി നാട്ടുകാർ


പരപ്പനങ്ങാടി : റോഡോരത്തെ മരങ്ങളുടെ തോലുകൾ വെട്ടിമാറ്റിയാതായി പരാതി. പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പ്രദേശത്തെ റോഡോരത്തെ നിരവധി മരങ്ങളുടെ തോലുകളാണ് വെട്ടിമാറ്റിയിട്ടുള്ളത്.
തിങ്കളാഴ്ച രാവിലെയാണ് മരത്തടിയുടെ ചുറ്റും നടുഭാഗത്ത് ഒരടിയോളം വലുപ്പത്തിൽ വെട്ടിമാറ്റിയതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിന്റെ കാരണവും വ്യെക്തമല്ല.
വനംവകുപ്പ് അധികൃതർ മരങ്ങൾക്ക് നമ്പർ നൽകുന്നതിന് അൽപ്പം തൊലി നീക്കാറുണ്ടെങ്കിലും ഇതുപോലെ ഒരടിയോളം വലുപ്പത്തിൽ ചുറ്റും നീക്കാറില്ല. പുഴയോട് ചേർന്ന് ടൂറിസം മേഖലയായി പ്രഖ്യാപിച്ച ഇവിടെ സഞ്ചാരികളായി എത്തുന്നവർക്കും നാട്ടുകാർക്കും ആശ്വാസമേകുന്ന തണൽമരങ്ങളാണിവ.
സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.