NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ പാലം ഉദ്‌ഘാടനത്തി നിടെ പ്രതിഷേധ മാർച്ച്.

പരപ്പനങ്ങാടി: നാടുകാണി-പരപ്പനങ്ങാടി പാത നവീകരണ പ്രവൃത്തിയിൽ കക്കാട് മുതൽ പാലത്തിങ്ങൽ വരെയുള്ള ഭാഗങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കാതെയുള്ള ഉദ്യേഗസ്ഥ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചും ജനപ്രതിനിധികളുടെ ഇരട്ടത്താപ്പ് നയത്തിലും പ്രതിഷേധിച്ച്
പരപ്പനങ്ങാടി – പാലത്തിങ്ങലിൽ തിരൂരങ്ങാടി സംയുക്ത സമരസമിതി പാലത്തിങ്ങൽ പാലം ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പാലത്തിങ്ങൽ റേഷൻ ഷോപ്പ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പാലത്തിങ്ങൽ മദ്രസക്ക് മുന്നിൽ പോലീസ് സംഘം മാർച്ച് തടഞ്ഞു. പാലത്തിങ്ങൽ ഭാഗങ്ങളിൽ കയ്യേറ്റ മൊഴിപ്പിച്ച് അടിയന്തിരമായി ഡ്രൈനേജ് നിർമാണം ആരംഭിക്കുക,
തിരൂരങ്ങാടി ഭാഗങ്ങളിൽ കയ്യേറ്റങ്ങൾ ഇല്ലെന്ന് പറഞ്ഞ് കയ്യേറ്റക്കാർക്കൊപ്പം നിൽക്കുന്ന അഴിമതിക്കാരായ പി.ഡ.ബ്ല്യൂ.ഡി ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ച് വിടുക, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരൂരങ്ങാടിയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക,
റോഡിരികിൽ ഫൂട് പാത്ത് നിർമ്മിക്കുക തുടങ്ങിയ ആവശ്യപ്പെട്ടായിരുന്നു സമരം. പ്രതിഷേധ മാർച്ച് എം.പി സ്വാലിഹ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.എ. സലാം അധ്യക്ഷനായി. ടി.റഹീം പരപ്പനങ്ങാടി സ്വാഗതവും, സിദ്ധീക്ക്  സി.കെ നഗർ നന്ദിയും പറഞ്ഞു.  അൻവർ തിരൂരങ്ങാടി, എം. ശാഫി, സൈദലവി ചെമ്മാട്, അഷ്റഫ് തിരൂരങ്ങാടി, ഇസ്മായിൽ കുമ്മാളി, സിദ്ധീഖ് തിരൂരങ്ങാടി, ശംസുദ്ധീൻ തോട്ടത്തിൽ, മുസ്തഫ നായർ പടിക്കൽ തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *