NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ആസൂത്രിതമായി കുടുക്കിയതാണ്; രാജ്യത്ത് ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി കഴിയേണ്ടിവന്ന ആളാണ്’:മഅദനി

രാജ്യത്ത് തന്നെ ഏറ്റവുമധികം കാലം വിചാരണ തടവുകാരനായി കഴിയേണ്ട വന്ന ഒരാളാണ് താനെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി. എന്നാല്‍ അക്കാര്യം അഭിമുഖീകരിക്കാന്‍ മാനസികമായി തയ്യാറെടുത്തിരുന്നു. വളരെ ആസൂത്രിതമായി തന്നെ കുടുക്കിയതാണ്. രാജ്യത്തെ തന്നെ നീതിന്യായ സംവിധാനത്തിന് അപമാനകരമായ കാര്യമാണിതെന്നും മഅദനി പറഞ്ഞു.

 

ബെംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടും മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് മഅദനി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പൂര്‍ണമായി യാത്രാ ചെലവ് പറയാന്‍ കഴിയുന്ന അവസ്ഥയല്ല. ഇവിടുന്ന് വിമാനത്താവളത്തിലേക്ക് പോകുന്നു. അവിടുന്ന് നേരെ കൊച്ചിയിലേക്ക്. കൊച്ചിയില്‍ എവിടെയും തങ്ങില്ല. നേരെ ബാപ്പയുടെയടുത്ത്.

 

കുറച്ച് ദിവസം അവിടെയുണ്ടാകും. ഇപ്പോള്‍ ഓര്‍മയൊക്കെ നഷ്ടപ്പെട്ട് വിഷമകരമായ സാഹചര്യത്തിലാണ് ബാപ്പയുള്ളത്. കുറച്ച് ദിവസമെങ്കിലും അദ്ദേഹത്തിനൊപ്പം ചെലവഴിക്കാന്‍ അവസരം കിട്ടിയതില്‍ സര്‍വശക്തനായ ദൈവത്തെ സ്തുതിക്കുന്നു.തന്റെ ആരോഗ്യസ്ഥിതിയും വളരെ വിഷമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ പന്ത്രണ്ട് ദിവസം താമസിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *