NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സുഹൃത്ത് അറസ്റ്റിൽ. ആറ്റിങ്ങൽ അവനവൻചേരി സ്വദേശി കിരണാണ് അറസ്റ്റിലായത്. യുവതിയെ ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതി.

ഗുരുരതമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ, കിരണുമായി നേരത്തെ പരിചയം ഉള്ള യുവതി ശനിയാഴ്ച രാത്രി പത്ത് മണിയോടെ മറ്റൊരു ആൺ സുഹൃത്തുമായി ടെക്നോപാർക്കിനു സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തി.

 

ഇതറിഞ്ഞ കിരൺ അവിടെയെത്തി മർദിച്ചതിന് ശേഷം യുവതിയെ ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. ആദ്യം യുവതി ബൈക്കിൽ കയറാൻ തയ്യാറായില്ല എന്നാൽ ബൈക്കിൽ കയറിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് കിരൺ യുവതിയോട് പറഞ്ഞു.

തുടർന്ന് വീട്ടിലേക്ക് കൊണ്ടുവിടാം എന്നു പറഞ്ഞു യുവതിയെ ബൈക്കിൽ കയറ്റി മേനംകുളം ഭാഗത്തേക്ക് കൊണ്ടുപോയി അവിടെ വച്ച് കിരൺ വീണ്ടും യുവതിയെ മർദ്ദിച്ചു. പിന്നീട് രാത്രി ഒന്നരയോടെ വെട്ടു റോഡുള്ള കൃഷിഭവന്റെ ഗോഡൗണിൽ കൊണ്ടുപോയി ഞായർ പുലർച്ചെ അഞ്ച് മണി വരെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

മർദ്ദനവും പീഡനവും കിരൺ മൊബൈലിൽ ചിത്രീകരിച്ചു. രാവിലെ അവിടെ നിന്നും വിവസ്ത്രയായി ഓടിയ യുവതിയുടെ നിലവിളികേട്ട് എത്തിയ അയൽവാസിയോട് കാര്യം പറയുകയും അവർ യുവതിയ്ക്ക് വസ്ത്രം നൽകുകയും തുടർന്ന് കഴക്കൂട്ടം പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

പൊലീസ് എത്തി കിരണിനെ കസ്റ്റഡിയിൽ എടുത്തു. കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ അജിത് കുമാർ , എസ് ഐ ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.