ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്ക്; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നാളെ ശസ്ത്രക്രിയ


കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. താരത്തിന്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയാണ് അപകടം.
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് പരിക്കേറ്റത്. നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലിനേറ്റ പരിക്ക് നിസ്സാരമല്ലെന്നാണ് സൂചന. നാളെ ശസ്ത്രക്രിയ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
മറയൂരിലാണ് ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ദൃശ്യം കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ആനപ്പുറത്ത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്ന രംഗങ്ങളായിരുന്നു താരം പങ്കുവെച്ചത്.