NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നാടുകാണി-പരപ്പനങ്ങാടി പാത :  സംയുക്ത സമരസമിതി യുടെ പരാതിയിൽ സർവ്വെ നടപടികൾ ആരംഭിച്ചു. കയ്യേറ്റങ്ങൾ കണ്ടെത്തി.

1 min read

തിരൂരങ്ങാടി : നാടുകാണി-പരപ്പനങ്ങാടി പാത നവീകരണ പ്രവൃത്തിയിലെ അപാകതകൾ ചൂണ്ടിക്കാണ്ടി മാസങ്ങളായി തിരൂരങ്ങാടി സംയുക്ത സമരസമിതി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായുള്ള സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കണമെന്ന പരാതിയിൽ സർവ്വെ നടപടികൾ ആരംഭിച്ചു.

 

കഴിഞ്ഞ ദിവസം സർവ്വെ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കാണിച്ച് സമരസമിതി സർവെയർക്ക് നേരിട്ട് പരാതി നൽകിയതിനെ തുടർന്നാണ്  ജില്ലാ സർവ്വെ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രി പരിസരത്ത് നിന്നും സർവേ ആരംഭിച്ചത്.

സർവ്വെ നടത്തിയ രണ്ട് സ്ഥലങ്ങളിൽ കയ്യേറ്റം കണ്ടെത്തി. കഴിഞ്ഞ മാസം എം.എൽ.എ വിളിച്ച് ചേർത്ത യോഗത്തിൽ ഈ ഭാഗങ്ങളിൽ കയ്യേറ്റങ്ങളൊന്നും തന്നെ ഇല്ലെന്നായിരുന്നു പി.ഡ.ബ്ല്യൂ.ഡി ഉദ്യോഗസ്ഥരുടെ വാദം. സർവ്വെ സൂപ്രണ്ട് കെ.ദാമോദരന്റെ നേതൃത്വത്തിൽ നടന്ന സർവ്വേക്ക് താലൂക്ക് സർവെയർമാരായ കെ. സുജിത്ത്, സി.ബി.അനിൽ രാജ്, എ.എ.പ്രവീൺ, പി.ഡ.ബ്ല്യൂ.ഡി എ.ഇ  പി. സിദ്ധീഖ് ഇസ്മായിൽ,
ഓവർസിയർ സുരേഷ് ബാബു, സംയുക്ത സമര സമിതി ചെയർമാൻ എം.പി സ്വാലിഹ് തങ്ങൾ, കൺവീനർ എം.എ, സലാം, ടി. റഹീം, യാസീൻ തിരൂരങ്ങാടി, കെ. ഷൗക്കത്ത്, എം.എൻ. അലി, അക്ബർ, സൈതലവി സി.കെ. നഗർ തുടങ്ങിയവരും സംബന്ധിച്ചു. വരും ദിവസങ്ങളിലും സർവ്വെ നടപടികൾ തുടരും.
കയ്യേറ്റമുള്ളയിടങ്ങളിൽ സ്വയം ഒഴിഞ്ഞ് കൊടുത്ത് നാട്ടുകാർ മാതൃകയാകണമെന്നും വികസനത്തിന് വിഘാതം സൃഷ്ടിക്കരുതെന്നും സർവ്വെ സൂപ്രണ്ട് അഭ്യർത്ഥിച്ചു. അതേസമയം  നാടുകാണി-പരപ്പനങ്ങാടി പാത  നവീകരണ പ്രവൃത്തിയിലെ കക്കാട് മുതൽ പാലത്തിങ്ങൽ വരെയുള്ള ഭാഗങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കാതെയുള്ള
ഉദ്യേഗസ്ഥ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചും  ജനപ്രതിനിധികളുടെ ഇരട്ടത്താപ്പ് നയത്തിലും പ്രതിഷേധിച്ച് ഇന്ന് (ബുധൻ) പരപ്പനങ്ങാടി – പാലത്തിങ്ങലിൽ തിരൂരങ്ങാടി സംയുക്ത സമരസമിതി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!