പരപ്പനാട് വാക്കേസ് ക്ലബ്ബും സ്റ്റുഡൻറ് പോലീസ് കേഡറ്റ്സും അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.


പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേസ് ക്ലബ്ബും പരപ്പനങ്ങാടി ബി ഇ എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ്സും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
കൂടാതെ ഇൻഡോ അറബ് എക്സലൻസ് അവാർഡ് നേടിയ ഡോ. എം എ. കബീറിനെയും , വാക്കേഴ്സ് ക്ലബ്ബിലൂടെ കായിക പരിശീലനം പൂർത്തിയാക്കി ഗവൺമെൻറ് യൂണിഫോം സർവീസിൽ പ്രവേശിച്ച സജിത സിപി, വിജി.പി.പി , ഹരിത.ടി.പി എന്നിവരെയും കൂടാതെ നാഷണൽ യോഗാസന ജഡ്ജായി തെരഞ്ഞെടുത്ത ധന്യ പി പി യെയും, സി കെ നായിഡു ട്രോഫി 25 കേരള ടീമിനെ പ്രതിനിധീകരിച്ച മുഹമ്മദ് ഇസ്ഹാക്കിനെയും ആദരിച്ചു.
യോഗാചാര്യൻ സുനിൽകുമാറിന്റെ നേതൃത്വത്തിൽ നൂറോളം പേർ യോഗ പരിശീലനത്തിൽ പങ്കെടുത്തു. കൺവീനർ കെ ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങ് വിശിഷ്ടാതിഥി ഡോ.കബീർ മഞ്ചേരി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ റയോൺ ,ചന്ദ്രൻ മാസ്റ്റർ, ക്ലബ്ബ് ഭാരവാഹികളായ മനോജ്. ടി, കുഞ്ഞിമരക്കാർ, സന്ദീപ് ടി കെ, ഷീബ. പി, രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.