പൂവച്ചൽ കാദർ ഫിലിം, ടെലിവിഷൻ, മീഡിയ അവാർഡ്-2023 ; കലാരംഗത്തെ സമഗ്ര സംഭാവനക്ക് സിദ്ധീഖ് SMS ന് പുരസ്‌കാരം


മലപ്പുറം: കലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള പൂവച്ചൽ കാദർ ഫിലിം, ടെലിവിഷൻ, മീഡിയ അവാർഡ്-2023 നവരത്നാ പുരസ്‌കാരം സിദ്ധീഖ് SMS ന്.
ഇരുപത്തഞ്ച് വർഷത്തിലേറെയായി കലാരംഗത്ത് പ്രവർത്തിക്കുന്ന സിദ്ധീഖ് മടപ്പള്ളി പരപ്പനങ്ങാടി പലത്തിങ്ങൽ സ്വദേശിയാണ്.
ഇന്ന് (21ന്) തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും. മന്ത്രിമാരായ ജി.ആർ അനിൽ, അഹമ്മദ് ദേവർ കോവിൽ എന്നിവർ പങ്കെടുക്കും.