അക്രമകാരികളായ തെരുവ്‌നായ്കളെ ദയാവധം നടത്തണം, ആവശ്യവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍


ആക്രമകാരികളായ തെരുവ് നായ്ക്കളെ മാനുഷികമാര്‍ഗങ്ങളിലൂടെ ദയാവധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയാണ് പരമോന്നത നീതിപീഢത്തെ സമീപിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ തെരുവ് നായകളുടെ അക്രമം അസാധാരണമാം വിധം വര്‍ദ്ധിക്കുകയാണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പി പി ദിവ്യ ചൂണ്ടിക്കാട്ടുന്നു. ഭിന്നശേഷിക്കാരനായ ഒരു കുട്ടി തെരുവുനായ്കളുടെ ആക്രമണത്തില്‍ കൊല്ലെപ്പെട്ടു. നിരവിധി കുട്ടികള്‍ തെരുവ് നായ്കളുടെ ആക്രണത്തിന് വിധേയരായി. ഈ സാഹചര്യത്തിലാണ് ദയാ വധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്.
അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ആണ് ജില്ലാ പഞ്ചായത്തിന് വേണ്ടി സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്. തെരുവ് നായ കേസില്‍ നേരത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍ കക്ഷി ചേരുകയും ചെയ്തിരുന്നു.