താനൂര്‍ ബോട്ട് ദുരന്തം: അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം


ഇരുപത്തിരണ്ടോളം പേരുടെ മരണ്ത്തിനടയാക്കിയ താനൂര്‍ ബോട്ട് അപകടത്തില്‍ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. നേരത്തെ അറസ്റ്റിലായ പ്രസാദ്, ചീഫ് സര്‍വ്വേയര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ബോട്ടടുമ നാസറിനെതിരെ നേരത്തെ തന്നെ കൊലക്കുറ്റം ചുമത്തിയിരുന്നു. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാത്ത ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് തുറമുഖ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തത്. മല്‍സ്യബന്ധത്തിന് ഉപയോഗിച്ചിരുന്ന ബോട്ട് വിനോദ സഞ്ചാരത്തിനുള്ള ബോട്ടായി രൂപമാറ്റം വരുത്തിയത് അനധികൃതമായിട്ടാണെന്നും ഇതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നുവെന്നാണ് ആരോപണം.
മാരിടൈം ബോര്‍ഡ് സി ഇ ഒ അടക്കമുള്ളവരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഉദ്ദേശിക്കുന്നുണ്ട്.