NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനുർ ബോട്ടപകടം, സി.ബി.ഐ അന്വേഷിക്കണം : കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ്‌

22 പേർ ദാരുണമായി മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം സി.ബി.ഐ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം നൽകി എന്നത് കൊണ്ട് മാത്രം കാര്യങ്ങൾ അവസാനിക്കുന്നില്ല.

ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ മേലാളന്മാർക്കെതിരെയോ ഉദ്യോഗസ്ഥന്മാർക്കെതിരെയോ, നടത്തിപ്പുകാർക്കോ അതിനുകൂട്ട് നിന്നവർക്കോ എതിരെ സർക്കാർ ഇതുവരേ ചെറുവിരൽ അനക്കാൻ പോലും  തയ്യാറായിട്ടില്ല എന്നത് കേരളകരയെ ഭയവിഹ്വാലരാക്കുന്നു. ഇടുക്കി ദുരന്തത്തിന് ശേഷം സർക്കാർ നിയോഗിച്ച അന്വേഷണകമ്മീഷൻ കണ്ടെത്തിയ നിഗമനങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ പൂർണ്ണമായും നടപ്പിലാക്കാൻ സർക്കാർ തയ്യാറാവാത്തത്തിന്റ ദുരന്തഫലമാണ് താനുർ ദുരന്തമെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
അപകടത്തിന് ഉത്തരവാദികളായവരെ  കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ ഒരു ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും അതിന്റെ അന്വേഷണത്തിന് വേണ്ട റ്റേംസ്  ഓഫ് റഫറൻസ് പോലും കമ്മീഷന് നൽകിയിട്ടില്ല എന്നാണ് അറിയുന്നത്.
ഈ ദാരുണഅപകടം വരുത്തിവെച്ചവർ നിരുപാധികം രക്ഷപെടുവാനുള്ള എല്ലാ പഴുതുകളും സർക്കാർ ഒരുക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.ഇനിയും കേരളത്തിൽ ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കണമെങ്കിൽ യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.
പോലീസിലോ, അവരെ ഉപയോഗിച്ചുള്ള കമ്മീഷനോ അന്വേഷണം നടത്തുന്നത് പൊതുജനം ബോധ്യപെടാത്ത സ്ഥിതിക്ക് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ്‌
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 19 തിങ്കളാഴ്ച തിരുവനന്തപുരം സെക്രട്ടറിയേറ്റ്റി പടിക്കൽ ഉപവാസസമരം സംഘടിപ്പിക്കുമെന്നും

സംസ്ഥാന പ്രസിഡൻറ് ഷംസു പാലിക്കൽ, ജനറൽ സെക്രട്ടറി ഹാരിസ് പാലത്തിങ്ങൽ, യൂത്ത് പ്രസിഡണ്ട് ഫവാസ് ചക്കുംകടവ്, സെക്രട്ടറി ഹബീബുൾ മാസ്റ്റർ, വൈസ് പ്രസിഡന്റുമായ ഷൺമുഖൻ അച്ചംമ്പാട്ട്, റാഷിദ് വാവാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!