മൂന്നക്ക ലോട്ടറി ഇടപാട് : പരപ്പനങ്ങാടിയിൽ മൂന്നു പേർ അറസ്റ്റിൽ


വിവിധ സ്ഥലങ്ങളിലായി മൂന്നക്ക ലോട്ടറി ഇടപാട് നടത്തിയിരുന്ന മൂന്നുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പാലത്തിങ്ങൽ സ്വദേശി നമ്പൻകുന്നത്ത് മൊയ്തീൻ(60), ചെട്ടിപ്പടി കുറിയേടത്ത് വീട്ടിൽ മണികണ്ഠൻ (46) രാമനാട്ടുകര പുതുക്കോട് വലിയവീട്ടിൽ മധു കെ പി (41) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നക്ക ലോട്ടറിയുടെ വിപണനവുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുൻപ് സമാനമായിട്ടുള്ള കേസിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെ നല്ല നടപ്പ് ജാമ്യവും,
കേസിൽ കൂടുതലായി ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെ കാപ്പാ നടപടികൾ (ഗുണ്ടാ ആക്ട് ) സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
പോലീസ് ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ അരുൺ ആർ യു, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, മഹേഷ്,രഞ്ജിത്ത്, അഭിലാഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.