പരപ്പനങ്ങാടി നഗരസഭ കൗൺസിലറുടെ വർഗീയ പരാമർശം: മനുഷ്യാവകാശ സംഘടന പരാതി നൽകി
1 min read

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 20-ലെ കൗൺസിലർ അസീസ് കൂളത്ത് സമൂഹമാധ്യമത്തിൽ അന്യമത വിദ്വേഷ പ്രസ്താവന നടത്തിയതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി.

വർഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ അസീസ് കൂളത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.
സംഭവത്തിൽ കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.