പരിസ്ഥിതി ദിനത്തിൽ അടുക്കളത്തോട്ടവുമായി വനിതാ ലീഗ്


വള്ളിക്കുന്ന്: പരിസ്ഥിതി ദിനത്തിൽ സ്വന്തം വീടുകളിൽ അടുക്കളത്തോട്ടമൊരുക്കുകയാണ് വള്ളിക്കുന്നിലെ വനിതാ ലീഗ്. “നല്ല ഭക്ഷണം, നല്ല ആരോഗ്യം”എന്ന ക്യാപ്ഷനിൽ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയാണ് തീർത്തും ജൈവരീതിയിലുള്ള ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഇതിനായി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തോട്ടത്തിനായി നിലമൊരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള ഓരോ ഘട്ടങ്ങളും പങ്കുവെക്കും. കൃഷി സംബന്ധമായ എല്ലാ അറിവുകളും ഈ ഗ്രൂപ്പിലൂടെ ലഭ്യമാക്കും. മികച്ച രീതിയിൽ തോട്ടമൊരുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും കാത്തിരിപ്പുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ് നിർവഹിച്ചു. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ. സാബിറ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ട്രഷറർ കെ.പി.മുഹമ്മദ്, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് എം.പി.സുബൈദ , സെക്രട്ടറി ശരീഫ കുട്ടശ്ശേരി, നിസാർ കുന്നുമ്മൽ, കെ.പി.ആസിഫ് മഷ്ഹൂദ്, മൈമൂന, സജിത ബഷീർ, സുഹറ ബഷീർ, പി.വി.ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
കെ.എം.പി.ഖൈറുന്നിസ, സമീറ ഹാരിസ്, ജുസൈല ഇസ്മായിൽ, എം.സി.പുഷ്പ, കെ.പി.സൗദാബി എന്നിവർ നേതൃത്വം നൽകി.