അര്‍ധനഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവം, രഹനാഫാത്തിമക്കെതിരെ എടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി


തന്റെ അര്‍ധനഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചതുമായി ബന്ധപ്പെട്ട് രഹനാ ഫാത്തിമക്കെതിരെ എടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. ഐ ടി ആക്റ്റ് , പോക്‌സോ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് രഹനാ ഫാത്തിമക്കെതിരെ കേസ് എടുത്തിരുന്നു.
തനിക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഹനാഫാത്തിമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കേസുകള്‍ റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് തന്റെ അര്‍ധനഗ്ന ശരീരത്തില്‍ രഹനാ ഫാത്തിമ ചിത്രം വരിപ്പിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ചില ബി ജെപി നേതാക്കളാണ് പൊലീസില്‍ പരാതിയുമായി എത്തിയത്. ഐടി ആക്റ്റിലെ 75 , 65 വകുപ്പുകള്‍ പോക്‌സോ വകുപ്പ് എന്നിവ ചേര്‍ത്താണ് കേസ് എടുത്തത്.
ഇതേ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി രഹനഫാത്തിമ സുപ്രീം കോടതിയില്‍ പോയെങ്കിലും കോടതി ജാമ്യ ഹര്‍ജി തള്ളിയിരുന്നു.