പാഠപുസ്തകങ്ങൾ വിഷലിപ്തമാക്കരുത് ; എ.ഐ.വൈ.എഫ്. തിരൂരങ്ങാടി മണ്ഡലം കൺവെൻഷൻ


തിരൂരങ്ങാടി : പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ അജണ്ടകൾ തിരുകിക്കയറ്റിയും ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും പാഠ്യപദ്ധതികളെ വികലമാക്കാനുള്ള സംഘ്പരിവാർ അജണ്ടകൾക്കെതിരെ ജനാധിപത്യ മതേതര സമൂഹം കരുതിയിരിക്കണമെന്ന് എ.ഐ.വൈ.എഫ്. തിരൂരങ്ങാടി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
എ.ഐ.വൈ.എഫ്. മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ:ഷഫീർ കിഴിശ്ശേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചെമ്പൻ ഷെഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.പി.ഐ.മലപ്പുറം ജില്ലാ കൗൺസിൽ അംഗങ്ങളായ നിയാസ് പുളിക്കലകത്ത്, ജി.സുരേഷ് കുമാർ, തിരുരങ്ങാടി മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻ കോയ, അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷ് തോട്ടത്തിൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം മോഹനൻ നന്നമ്പ്ര എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : സുജീഷ് വെള്ളിയാമ്പുറം (പ്രസി) അഡ്വ: അതുല്യ, കെ.പി. ഹഫ്സ (വൈസ് പ്രസി), കബീർ കഴുങ്ങിലപ്പടി (സെക്ര) അജ്മൽ പെരുമ്പള്ളി, കബീർ മാസ്റ്റർ, അജയ് വിഷ്ണു (ജോ സെക്ര) എന്നിവർ ഉൾപ്പെടുന്ന 15 – അംഗകമ്മിറ്റിയെയും കൺവെൻഷൻ തെരഞ്ഞെടുത്തു.