ചെമ്മാട് തൂബ ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച സ്ത്രീയെ പിടികൂടി.


തിരൂരങ്ങാടി: ചെമ്മാട് തൂബ ജ്വല്ലറിയിൽ നിന്നും രണ്ട് മാല മോഷ്ടിച്ച സ്ത്രീയെ പിടികൂടി.
കോഴിക്കോട് കുരുവട്ടൂര്‍ കോനാട്ട് മുത്തുമഹല്‍ റഷീദിന്റെ ഭാര്യ സുബൈദ (50) യെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ദിവസങ്ങൾക്ക് മുമ്പാണ് ഇവർ ജ്വല്ലറിയിലെത്തി സെയിൽസ്മാൻ്റെ കണ്ണ് വെട്ടിച്ച് മാല കവർന്നത്. മാല തെരഞ്ഞെടുക്കുന്നതിനിടെ രണ്ട് മാലകൾ ബാഗിലേക്ക് വെക്കുന്ന സിസിടിവി ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു.
ജ്വല്ലറി ഉടമ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് നിന്നാണ് തിരൂരങ്ങാടി പോലീസ് സംഘം പ്രതിയെ പിടികൂടിയത്.