കാമുകനൊപ്പം പോകാന്‍ എംഡിഎംഎ കേസില്‍ കുടുക്കിയ ഭാര്യയെ ഭര്‍ത്താവ് ജാമ്യത്തില്‍ ഇറക്കി


ഇടുക്കി വണ്ടൻമേട്ടിൽ മുന്‍ പഞ്ചായത്തംഗം കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ എംഡിഎംഎ കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ വഴിതിരിവ്. വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സൗമ്യ സുനിലാണ് ഭർത്താവിനെ കേസിൽ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ചുവെക്കാന്‍ കാമുകന് കൂട്ടുനിന്നത്.
ആസൂത്രണം ചെയ്തത് പോലെ എംഡിഎംഎയുമായി സൗമ്യയുടെ ഭർത്താവിനെ പൊലീസ് പിടികൂടിയെങ്കിലും അന്വേഷണത്തിനൊടുവിൽ സത്യാവസ്ഥ മനസിലാക്കി ഇയാളെ വെറുതെ വിടുകയായിരുന്നു.
സംഭവത്തില്‍ അറസ്റ്റിലായ ഭാര്യ സൗമ്യയെ ഭർത്താവ് സുനിൽ വർഗീസ് ജാമ്യത്തിലറിക്കയതാണ് കേസില്‍ വഴിത്തിരിവായത്. കുട്ടികൾക്കുവേണ്ടി താൻ എല്ലാം ക്ഷമിക്കുകയും മറക്കുകയുമാണെന്നാണ് സുനിൽ വ്യക്തമാക്കുന്നത്. സുനിൽ തന്നെയാണ് സൗമ്യയെ ജാമ്യത്തിലിറക്കിയതും. പരാതി പിൻവലിക്കാൻ തന്നെയാണ് സുനിലിൻ്റെ തീരുമാനമെന്നാണ് സുനിലുമായി അടുപ്പമുള്ളവർ പറയുന്നതും.
കേരളത്തില്‍ വലിയ ചര്‍ച്ചയായ കേസിലും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളിലുമാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഭാര്യയോട് ക്ഷമിക്കാന്‍ ഭര്‍ത്താവ് തയ്യാറായെങ്കിലും കേസ് മുന്നോട്ട് പോകുമെന്നാണ് വിവരം.
ഭർത്താവിനെ മയക്കുമരുന്ന കേസിൽ കുടുക്കാൻ സൗമ്യയും വിനോദും ചേർന്നാണ് പദ്ധതിയിട്ടത്. സൗമ്യയുടെ ഭർത്താവിൻ്റെ ബൈക്കിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയ സംഭവം മനപ്പൂർവം സൃഷ്ടിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. സൗമ്യയുടെ ഭർത്താവായ തൊട്ടാപ്പുരയ്ക്കൽ സുനിലിനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുവാനാണ് ഇവർ ശ്രമിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഇതിനായി ബൈക്കിൻ്റെ ടാങ്ക് കവറിനുള്ളിൽ അഞ്ചുഗ്രാം എംഡിഎംഎ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് സുനിലിൻ്റെ ബെെക്കിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരം പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.