NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ സ്കൂൾ മാറാം; പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാറാം. ഇതുസംബന്ധിച്ച ഉത്തരവിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂൾ മാറാൻ ഇനി പ്രായവും ക്ലാസും മാത്രമാകും പരിഗണിക്കുക.

 

അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിൽ രണ്ടു മുതൽ 8 വരെ ക്ലാസുകളിലും. 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭ്യമാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

 

ജൂൺ ഒന്നിനാണ് 2023-24 അധ്യയന വർഷം ആരംഭിക്കുന്നത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രി നേരത്തേ നിർദേശം നൽകിയിരുന്നു.

പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽ പി എസിൽ ആണ് സംസ്ഥാനതല ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ഓരോ സ്കൂളുകളിലും ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രാദേശിക ചടങ്ങുകൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *