NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ

1 min read

സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക സമിതി മുൻസെക്രട്ടറി റസാഖ് പയമ്പ്രാട്ടിനെയാണ് പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.; പഞ്ചായത്തിനെതിരെ നൽകിയ പരാതികൾ കഴുത്തിൽ തൂക്കിയ നിലയിലായിരുന്നു.

ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണു കാരണമെന്നു നാട്ടുകാർ പറയുന്നു.  ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതെന്നാണ്  കരുതുന്നത്.  ഇന്നു രാവിലെയാണു  തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

സി.പി.എം നേതാവ് കൂടിയായ റസാഖ് പയമ്പ്രാട്ട് ഏതാനും മാസങ്ങളായി പുളിക്കൽ പഞ്ചായത്ത് ഭരണസമിതിയുമായി കടുത്ത ഭിന്നതയുണ്ടായിരുന്നു. പഞ്ചായത്ത് അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള വിഷമാലിന്യം പരക്കുന്നതിനെതിരെ റസാഖ് പയമ്പ്രാട്ട് പരാതിയുമായി രംഗത്തുണ്ടായിരുന്നു. വർത്തമാനം ദിനപത്രം മുൻ കോർഡിനേറ്റിംഗ് എഡിറ്ററും ‘വര’ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾമൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഏതാനും മാസം മുൻപു മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച്, പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നു പറഞ്ഞു റസാഖ് പലവട്ടം പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു. പഞ്ചായത്തിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു.

പഞ്ചായത്തിന് എതിരെ നൽകിയ പരാതികൾ ഉൾപ്പെടെയുള്ള ഫയലുകൾ കഴുത്തിൽ തൂക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. പുളിക്കൽ ഗ്രാമപഞ്ചായത്തിലേക്ക് സി.പി.എം ടിക്കറ്റിൽ മത്സരിച്ചിരുന്ന റസാഖ് പയമ്പ്രാട്ട് തന്റെ വീടും പുരയിടവും ഇ.എം.എസ് അക്കാദമിക്ക് ഇഷ്ടദാനം നൽകിയിരുന്നു.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇ.എം.എസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കൽ. തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും നടത്തിയിരുന്നു. മാപ്പിളകലാഅക്കാദമി അംഗമാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക..

Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

Leave a Reply

Your email address will not be published.