NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ഒരു എസ്.പിയുടെ 2 മക്കളും ലഹരിക്ക് അടിമകൾ’: കൊച്ചി കമ്മീഷണർ കെ. സേതുരാമൻ

1 min read

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരിമരുന്നിന് അടിമകളായവര്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ. ”ഒരു എസ് പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ്. സത്യം പറഞ്ഞാൽ സഹിക്കാൻ പറ്റാത്ത സ്ഥിതിയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിലും പ്രശ്നമായി.

നമ്മുടെ കുട്ടികൾ ഉൾപ്പെടെ ലഹരിമരുന്നിന് അടിമകളായിക്കൊണ്ടിരിക്കുന്നു. നമ്മൾ കണ്ണു തുറന്നു പരിശോധിക്കേണ്ടതുണ്ട്”- അങ്കമാലി കറുകുറ്റിയിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള യാത്രയയപ്പ് സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കവെ കമ്മീഷണർ പറഞ്ഞു.

‘സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്. നമ്മൾ പൊലീസ് കമ്മ്യൂണിറ്റിയുടെ ഭാഗമായി നിൽക്കുമ്പോൾ അതിനകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കണം. ക്വാർട്ടേഴ്‌സുകളിൽ ഈ കാര്യം പരിശോധിക്കണം’- കെ സേതുരാമൻ പറഞ്ഞു.

 

കേരളത്തിൽ കഞ്ചാവ് എംഡിഎംഎ ഉപയോഗം വർധിക്കുകയാണ്. ദേശീയ ശരാശരി നോക്കുമ്പോൾ കേരളത്തിൽ ലഹരി ഉപയോഗം കുറവാണ്. എന്നാൽ ഈ നിരക്ക് വേഗം ഉയരാൻ സാധ്യതയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും കെ സേതുരാമൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.