NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൊതുസ്ഥലത്ത് മാലിന്യം എറിഞ്ഞാല്‍ വാഹനം പിടിച്ചെടുക്കും; പിഴ 10,000 വരെ

പൊതുസ്ഥലത്ത് മാലിന്യം എറിഞ്ഞാല്‍ പിഴ 10,000 രൂപ. പൊതു ഇടങ്ങളില്‍ മാലിന്യം എറിയുന്നവരില്‍ നിന്ന് മുനിസിപ്പല്‍ ആക്ടിന് പുറമെ വാട്ടര്‍ ആക്ട് അടക്കമുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തി ഉയര്‍ന്ന പിഴ ഈടാക്കാനാനാണ് നിര്‍ദേശം. മുനിസിപ്പല്‍ ആക്ടില്‍ 10,000 രൂപ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുള്ളതായി കോടതി ചൂണ്ടിക്കാട്ടി.

മാലിന്യം വലിച്ചെറിയാന്‍ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങള്‍ ഹൈക്കോടതിയെ അറിയിച്ച ശേഷമെ വിട്ടുനല്‍കാവുവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

മാലിന്യം ഫലപ്രദമായി സംസ്‌കരിക്കാത്ത വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. ബ്രഹ്‌മപുരത്ത് ദിവസങ്ങളോളം മാലിന്യം കത്തിയ സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയയെടുത്ത കേസാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

മാലിന്യ സംസ്‌കരണത്തില്‍ ക്രിയാത്മക ഉത്തരവ് പുറപ്പെടുവിച്ച കാസര്‍കോട് കളക്ടറെ ഹൈക്കോടതി അഭിനന്ദിച്ചു. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ചവരുത്തിയ മംഗല്‍പാടി ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം ഏറ്റെടുക്കുമെന്ന് കാസര്‍കോട് കളക്ടറായിരുന്ന സ്വാഗത് ആര്‍. ഭണ്ഡാരി പ്രഖ്യാപിച്ചിരുന്നു. ഇതിനെയാണ് കോടതി അഭിനന്ദിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *