പരപ്പനങ്ങാടിയിൽ പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ


പരപ്പനങ്ങാടി: എട്ടുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ.
ഉള്ളണം സ്വദേശി പുതുപ്പറമ്പിൽ മുഹമ്മദ് ഹനീഫ (55) ആണ് അറസ്റ്റിലായത്.
പീഡനവിവരം അറിഞ്ഞതോടെ അറസ്റ്റ് ഭയന്ന് ഇയാൾ മദ്രാസിലേക്ക് പോയിരുന്നു. തുടർന്ന് തിരുവനന്തപുരം ചെങ്ങന്നൂർ വന്നു. പൂജപ്പുരയിലെ ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു