NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു

വയനാട് : കൽപ്പറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. കാട്ടിക്കുളം സ്വദേശി ഉണ്ണിയുടെ മകൻ നന്ദു (19) ണ് മരിച്ചത്. ഇന്നലെയുണ്ടായ കനത്ത മഴയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിലേക്ക് തെങ്ങു വീഴുകയായിരുന്നു.

 

അപകടത്തിൽ വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെ മഴ സമയ പുളിയാർമല ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്ന നന്ദു ഈ സമയം സമീപത്തെ തോട്ടത്തിൽ നിന്ന് തെങ്ങ് കടപുഴകി വീണ് പരിക്കേറ്റത്.

 

ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെയായിരുന്നു അപകടം. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വയനാട്ടിൽ വ്യാപകമായി മഴ പെയ്തിരുന്നു. കൽപ്പറ്റ കൈനാട്ടി സിഗ്നലിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടിരുന്നു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Leave a Reply

Your email address will not be published.