NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

SSLC ഫലം മേയ് 20ന് ; ഹയർസെക്കൻഡറി 25ന്; മൂല്യനിർണയത്തിന് എത്താതിരുന്ന അധ്യാപകര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: എസ്എസ്‍എൽസി പരീക്ഷഫലം മെയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കും.  മൂല്യനിർണയത്തിന് എത്താതിരുന്ന അധ്യാപകർക്ക് നോട്ടീസ് നൽകിയെന്ന് മന്ത്രി അറിയിച്ചു.

ചില അധ്യാപകർ കാരണമില്ലാതെ എസ്എസ്എൽസി പരീക്ഷപേപ്പർ മൂല്യനിർണയത്തിന് എത്തിയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. പരീക്ഷ പേപ്പർ മൂല്യനിർണയത്തിൽ എത്താതിരുന്ന 3006 അധ്യാപകർക്ക് നോട്ടീസ് നൽകിയതായി മന്ത്രി വ്യക്തമാക്കി.

 

കുട്ടികളിൽ നിന്ന് അന്യായമായി ഫീസ് വാങ്ങരുതെന്ന് മന്ത്രി നിർദേശിച്ചു. സ്കൂൾ പ്രവേശനത്തിനും അടിസ്ഥാനസൗകര്യ ആവശ്യത്തിനും കുട്ടികളിൽ നിന്ന് പണം വാങ്ങരുതെന്ന് മന്ത്രി പറഞ്ഞു. അന്യായമായി ഫീസ് വാങ്ങിയാൽ സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *