NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂർ ബോട്ടപകടം : ഉടമ നാസറിനെ കോടതി റിമാന്റ് ചെയ്തു.

താനൂർ ബോട്ടപകടം : ഉടമ നാസറിനെ കോടതി റിമാന്റ് ചെയ്തു.
പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം ബോട്ട് ദുരന്തത്തെ തുടർന്ന് നിരവധി പേരുടെ ജീവൻ നഷ്ടപെടാൻ കാരണമായ ബോട്ടിന്റെ ഉടമ നാസറിനെ കോടതി റിമാൻഡ് ചെയ്തു. ഇന്നലെയാണ് കോഴിക്കോട് വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ മലപ്പുറത്തെത്തിച്ച ഇയാളെ ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരം 5.30 ഓടെ  അപകടത്തിന്റെ അന്വേഷണ ചുമതലയുമുള്ള താനൂർ ഡി.വൈ.എസ്പി
 ബെന്നിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി മജിസ്ട്രേറ്റ് എം. വിപിൽദാസിന്റെ വസതിയിൽ ഹാജരാക്കി.
 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ തിരൂർ സബ് ജയിലിലേക്കയച്ചു.
ഇതിനിടെ കോടതിയിൽ ഹാജരാക്കി കൊണ്ട് വരുന്നതിനിടെ കോടതി കവാടത്തിൽ നാട്ടുകാർ രോഷാകുലരായി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാധ്യമങ്ങളടക്കം തങ്ങളോടൊപ്പം ജാഗ്രത പാലിക്കണമെന്നും ദുരന്തത്തിന് കാരണക്കാരായ മുഴുവൻ പേരേയും പിടികൂടണമെന്നും ഇവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.