താനൂര്‍ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക സംഘം; മേല്‍നോട്ടം മലപ്പുറം എസ്.പിക്ക്


താനൂരിലുണ്ടായ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
മലപ്പുറം എസ്പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഇന്നലെ ഏഴരയോടെ താനൂരില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
സംഭവത്തില്‍ ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ഉടന്‍ താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കും. ഇന്ന് വൈകീട്ടോടെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്നായിരുന്നു പൊലീസ് നാസറിനോട് പറഞ്ഞിരുന്നത്. എന്നാൽ കീഴടങ്ങുന്നതില്‍ മുമ്പെ തന്നെ നാസറിനെ അറസ്റ്റു ചെയ്യുകയായിരുന്നു.