താനൂരിലെ ബോട്ട് അപകടത്തിൽ പ്രതികരിച്ചു രക്ഷപ്പെട്ട യുവാവ്. അരക്കിലോമീറ്റർ പിന്നിട്ടതോടെ ബോട്ട് ഇടതുവശത്തേക്ക് ചരിയുകയും പിന്നാലെ തലകീഴായി മറിയുകയും ആയിരുന്നുവെന്ന് താനൂർ സ്വദേശിയായ ഷഫീഖ് പറയുന്നു..
ബോട്ടിലുണ്ടായിരുന്ന രക്ഷാപ്രവർത്തകനായിരുന്നു ഷഫീഖ്. ഇരുനില ബോട്ടിന്റെ മുകളിൽ ആയിരുന്നു ഷഫീഖും സുഹൃത്തുക്കളും ഇരുന്നിരുന്നത്.
ഏഴരയ്ക്കു ശേഷമാണ് ബോട്ട് പുറപ്പെട്ടത്. അരക്കിലോമീറ്റർ പിന്നിട്ടതോടെ ബോട്ട് ഇടതുവശത്തേക്ക് ചരിഞ്ഞു. യാത്രക്കാരും ഇതേ വശത്തേക്കു ചരിഞ്ഞതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.ബോട്ടിലെ രക്ഷാപ്രവർത്തകരായിരുന്ന താനും സുഹൃത്തുക്കളും ബോട്ടിൻ്റെ മുകളിൽ ആയിരുന്നു. ആദ്യം സംഭവം എന്താണെന്ന് മനസിലായിരുന്നില്ല. ബോട്ടിൻ്റെ മുകളിൽ ഉണ്ടായിരുന്ന പരമാവധിപ്പേരെ തോണിയിലേക്ക് മാറ്റി. കൂടുതൽ പിഞ്ചുകുഞ്ഞുങ്ങളായിരുന്നു. സ്ത്രീകളും ഉണ്ടായിരുന്നു. കുട്ടികൾക്ക് സിപിആർ നൽകി ഹൃദയമിടിപ്പ് പുനസ്ഥാപിക്കാൻ ശ്രമിച്ചു”- ഷഫീഖ് പറഞ്ഞു.
ഏകദേശം 40-50 ഓളം ആളുകൾ ഉണ്ടായിരുന്നു. മുകളിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. താഴെ 20 ഓളം പേർ ഉണ്ടാകും. താഴത്തെ നിലയിലേക്ക് പോകാൻ കഴിയാത്ത സാഹചര്യം ആയിരുന്നുവെന്നും ഷഫീഖ് കൂട്ടിച്ചേർത്തു. അതേസമയം മരണപ്പെട്ടവരുടെ എണ്ണം 22 ആയി.