NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സി.ഐ.സി സമിതികളില്‍ ഇനിയില്ല; ജിഫ്രി തങ്ങളും ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചു

കോഴിക്കോട്: സി ഐ സി ഉപദേശക സമിതിയില്‍ നിന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചു. ഇ കെ സമസ്തയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി സി ഐ സി ഭരണഘടന ഭേദഗതി ചെയ്തതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ട് വര്‍ഷംകൂടി ഇവരെ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, സി ഐ സിയുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇതുവരെ കൂടിയാലോചിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് രാജി.

സി ഐ സി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പാക്കാത്ത സാഹചര്യത്തില്‍ മുന്‍തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്നും എസ് എന്‍ ഇ സിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സി ഐ സി മുൻ ജന.സെക്രട്ടറി ആദൃശ്ശേരി അബ്ദുൽ ഹക്കീം ഫൈസിയെ ഇ കെ സമസ്തയിൽ നിന്ന് പുറത്താക്കിയിരുന്നു.

നിരന്തര സമ്മർദത്തെ തുടർന്ന് സി ഐ സി ജന.സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള ആദൃശ്ശേരിയുടെ രാജിക്കത്ത് പ്രസിഡൻ്റ് കൂടിയായ സയ്യിദ് സാദിഖലി തങ്ങൾ വാങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം ആദൃശ്ശേരിയുടെ അടുപ്പക്കാരൻ ഹബീബുല്ല ഫൈസി പള്ളിപ്പുറത്തെ സി ഐ സി ജന.സെക്രട്ടറിയാക്കി സാദിഖലി തങ്ങൾ നിയമിച്ചു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സമസ്ത നേതാക്കളുടെ രാജി.

Leave a Reply

Your email address will not be published.