NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാമുകന് അയച്ച നഗ്നചിത്രങ്ങള്‍ തിരിച്ചെടുക്കാന്‍ വിദ്യാര്‍ത്ഥിനി ഹാക്കറുടെ സഹായം തേടി : പണവും നഗ്നചിത്രവും കൈക്കലാക്കിയ ഹാക്കർ അറസ്റ്റിൽ

കാമുകന് അയച്ച നഗ്നചിത്രങ്ങള്‍ തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് ഹാക്കര്‍
പണവും നഗ്നചിത്രവും കൈക്കലാക്കി. സംഭവത്തിൽ പണം തട്ടിയ യുവാവിനെ പോലീസ് പിടികൂടി. പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പിൽ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബിനെ (22) ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടർ പ്രസാദ് ഏബ്രഹാം വർഗീസ് അറസ്റ്റ് ചെയ്തു.

 

പ്രണയത്തിലായിരുന്നപ്പോൾ കാമുകനു നൽകിയ ചിത്രങ്ങൾ ഫോണിൽനിന്ന് ഹാക്ക് ചെയ്ത് തരാമെന്നും പറഞ്ഞ് കാമുകന്റെ സുഹൃത്ത് വിദ്യാർഥിനിയെ അറിയിക്കുകയായിരുന്നു.ഇതിന് വിദ്യാർഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച് ചിത്രങ്ങൾ കണ്ടെത്തിയെന്നും താരതമ്യം ചെയ്തുനോക്കാൻ പുതിയ നഗ്നചിത്രങ്ങൾ അയച്ചുനൽകാനും ആവശ്യപ്പെട്ടു. എന്നാൽ, ചിത്രങ്ങൾ നൽകാൻ വിദ്യാർഥിനി തയ്യാറായില്ല.

 

തുടർന്ന് വിവരം വിദ്യാർഥിനി തന്റെ കൂട്ടുകാരിയെ അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി. കാര്യങ്ങളറിയിച്ചതോടെ ചിത്രങ്ങൾ തിരിച്ചെടുത്തുനൽകാമെന്ന് പുതിയ ഹാക്കർ ഉറപ്പുനൽകി.

 

എന്നാൽ ചിത്രങ്ങൾ വീണ്ടെടുത്തെന്നും താരതമ്യംചെയ്യാൻ വിദ്യാർഥിനിയോട് നഗ്നചിത്രങ്ങൾ അയച്ചുതരാനും പുതിയ ഹാക്കർ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാർഥിനി സ്വന്തം നഗ്നചിത്രങ്ങളെടുത്ത് അറസ്റ്റിലായ ഹാക്കർക്ക് അയച്ചുനൽകുകയായിരുന്നു. പിന്നീട് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിൽ പങ്കുവെക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കാൽലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

 

ഇതോടെ കൂട്ടികാരിയുടെ മാല പണയംവെച്ച കാൽലക്ഷം രൂപ നൽക്കുകയായിരുന്നു. എന്നാല്‍ ഭീഷണി തുടർന്നു. ഇതോടെ വിദ്യാര്‍ത്ഥിനി പോലീസിൽ പരാതി നൽക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാക്കറെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *