തിരൂരങ്ങാടിയിലെ ജില്ലാ പ്രാഥമിക വൈകല്യ മുക്തി കേന്ദ്രത്തിന് സ്വന്തം കെട്ടിടമൊരുങ്ങി: ഉദ്‌ഘാടനം 14 ന് ആരോഗ്യ വകുപ്പ് മന്ത്രിനിർവ്വഹിക്കും.


തിരൂരങ്ങാടി : ജില്ലാ ഏർളി ഇന്റെർവെൻഷൻ സെന്ററിന് ( ഡി.ഇ.ഐ.സി) സ്വന്തം കെട്ടിടമൊരുങ്ങി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി വളപ്പിലാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. ന്യൂസ് വൺ കേരള
കുട്ടികളുടെ വളർച്ചയെയും മാനസിക വികാസത്തെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെയും വൈകല്യങ്ങളെയും മുൻകൂട്ടി തിരിച്ചറിയാനും ഫലപ്രദമായ ചികിത്സയും സേവനങ്ങളും ലഭ്യമാക്കാനുമായി ആരംഭിച്ചതാണ് ഡി.ഇ.ഐ.സി. സാമൂഹ്യ സുരക്ഷാ മിഷൻ ആണ് കേന്ദ്രം നടത്തുന്നത്. കേന്ദ്രത്തിൽ നിന്ന് ജനനം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകും. ന്യൂസ് വൺ കേരള
ശിശുരോഗ വിദഗ്ദൻ, ഡെന്റൽ സർജൻ, ഫിസിയോ തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ഒപ്‌റ്റോമെട്രിസ്റ്റ്, ഡെന്റൽ ഹൈജീനിസ്റ്റ് തുടങ്ങിയവരുടെ സേവനം ലഭ്യമാണ്. ആശുപത്രിയിൽ നിന്ന് റഫർ ചെയ്യുന്ന കുഞ്ഞുങ്ങൾക്കും ഇവിടെ ചികിത്സ നൽകും. ന്യൂസ് വൺ കേരള
2014 ലാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മലപ്പുറം ജില്ലയിലെ ഏക ചികിത്സ കേന്ദ്രമായ ഈ യൂണിറ്റ് പി.കെ. അബ്ദുറബ്ബ് എം.എൽ.എ യുടെ ശ്രമഫലമായാണ് തിരൂരങ്ങാടിയിൽ ലഭ്യമാക്കിയത്. ന്യൂസ് വൺ കേരള
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ കുട്ടികളെ ചികിത്സക്കായി കൊണ്ട് വരുന്നുണ്ട്. കെട്ടിടത്തിൽ മതിയായ സൗകര്യമില്ലാത്തതിനാൽ ഏറെ പ്രയാസത്തിലായിരുന്നു. ആശുപത്രി വിട്ടുകൊടുത്ത 30 സെൻറ് ഭൂമിയിലാണ് 3.40 കോടി രൂപ ചിലവിൽ രണ്ടു നില കെട്ടിടം നിർമിച്ചിട്ടുള്ളത്. ന്യൂസ് വൺ കേരള
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മണ്ഡലം എം.എൽ.എ. യുമായ പി.കെ അബ്ദുറബ്ബിന്റെ ആവശ്യപ്രകാരമാണ് പ്രാരംഭ വൈകല്യ മുക്തി കേന്ദ്രത്തിനു കെട്ടിടം നിർമ്മിക്കാൻ 3.40 കോടി രൂപ അനുവദിച്ചു അന്നത്തെ സർക്കാർ ഭരണാനുമതി ഉത്തരവ് ലഭ്യമാക്കിയത്. ന്യൂസ് വൺ കേരള
മലപ്പുറം ജില്ലാ പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അക്കൗണ്ടിലേക്ക് തിരൂരങ്ങാടി ഡി.ഇ.ഐ.സി കെട്ടിടം നിർമ്മിക്കാനാവശ്യമായ 3.40 കോടി രൂപയും അടവാക്കുകയായിരുന്നു. ന്യൂസ് വൺ കേരള
നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ ഉദ്‌ഘാടനം 14 ന് രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഓൺലൈൻ ആയി ഉദ്‌ഘാടനം നിർവഹിക്കുമെന്ന് പി.കെ. അബ്ദുറബ്ബ് എം.എൽ.എ. അറിയിച്ചു. ന്യൂസ് വൺ കേരള