പടിക്കെട്ടില്‍ നിന്ന് താഴെ വീഴാതെ കുഞ്ഞിനെ രക്ഷിച്ച് വളർത്തുപൂച്ച : വൈറലായി വീഡിയോ


വളര്‍ത്തുമൃഗങ്ങളുടെ വീഡിയോ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാൽ ഒരു കുഞ്ഞിന്റെ രക്ഷകനായി മാറിയ പൂച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീടിന്റെ പടിക്കെട്ടില്‍ നിന്ന് താഴെ വീഴാതെ കുഞ്ഞിന്റെ രക്ഷിക്കുന്ന പൂച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
തറയില്‍ ഇഴഞ്ഞ് നീങ്ങുന്ന കുഞ്ഞിനെയാണ് പൂച്ച ഓടിവന്ന് അപകടത്തില്‍ നിന്ന് രക്ഷിച്ചത്. പടിക്കെട്ടിന്റെ അഗ്രഭാഗത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ മിന്നല്‍ വേഗത്തിലെത്തിയ പൂച്ച വലിച്ച് പിന്നിലേക്ക് തള്ളുന്നത് കാണാം. കുഞ്ഞ് അവിടേക്ക് വീണ്ടും ഇഴഞ്ഞ് വീഴാതിരിക്കാന്‍ പടിക്കെട്ടില്‍ പൂച്ച കാവൽ നിൽക്കുന്നതും വീഡിയോയിലുണ്ട്.