സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞു; കൊടക്കാട്,ഉള്ളണം സ്വദേശിയായ യുവതിയും കുഞ്ഞും മരിച്ചു


ജിദ്ദയിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് യുവതിയും കുഞ്ഞും മരിച്ചു.
കൊടക്കാട് ആലിൻചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്‍റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (3) എന്നിവർ ആണ് മരണപ്പെട്ടത്.
ജിദ്ദയിൽ ആണ് ഇവർ താമസിക്കുന്നത്. പെരുന്നാൾ അവധി പ്രമാണിച്ച് ഞായറാഴ്ച വൈകീട്ട് ഇവർ റിയാദിലേക്ക് പോയതായിരുന്നു. അവിടെ വെച്ചാണ് അപകടം സംഭവിച്ചത്.
മൃതദേഹങ്ങൾ അൽഖസറ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.