പെരുന്നാൾ ദിനത്തിൽ ബി.ജെ.പി. നേതാക്കൾ പരപ്പനങ്ങാടി മുസ്ലിംപള്ളിയിൽ സന്ദർശനം നടത്തി


പരപ്പനങ്ങാടി : പെരുന്നാൾ ദിനത്തിൽ ബി.ജെ.പി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീരാഗ് മോഹന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി വെളുത്തമണ്ണിൽ ജുമാ മസ്ജിദിൽ സന്ദർശനം നടത്തി.
സയ്യിദ് ഹബീബ് ബുഖാരി തങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു ആശംസകൾ നേർന്നു.
റിട്ട: എ.പി.പി അബുബക്കർ ചെങ്ങാട്ട്, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി റാഫി, ബി.ജെ.പി തിരൂരങ്ങാടി മണ്ഡലം ജന. സെക്രട്ടറിമാരായ തുളസിദാസ്, ബേബി സജിത്ത്, സെക്രട്ടറി കെ.വി.ഷിബു, പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ജയദേവൻ, ഏരിയ സഹപ്രവർത്തകരായ പ്രസൂൺ, രജീഷ്, എസ്.സി. മോർച്ച മണ്ഡലം പ്രസിഡന്റ് കെ. ഷൈജു, സെക്രട്ടറി കെ. ഉണ്ണി എന്നിവരും പങ്കെടുത്തു ആശംസകൾ നേർന്നു.