NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുനിയിൽ ഇരട്ടക്കൊലക്കേസ്; 12 പ്രതികൾക്കും ഇരട്ട ജീവപര്യന്തം

അരീക്കോട് കുനിയിൽ ഇരട്ടക്കൊല കേസിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയ 12 പേർക്കും ഇരട്ട ജീവപര്യന്തം. എല്ലാവരും 50,000 രൂപ വീതം പിഴ അടക്കണം. 21 ൽ 12 പേർ കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയിരുന്നു. മഞ്ചേരി അഡീഷനൽ സെഷൻ കോടതി ജഡ്ജി ടി എച്ച് രജിത ആണ് കേസിൽ വിധി പറഞ്ഞത്.

2012 ജൂൺ 10 ന് കു​നി​യി​ല്‍ അ​ത്തീ​ഖ് റ​ഹ്മാ​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി​കളാ​യ കൊ​ള​ക്കാ​ട​ന്‍ അ​ബൂ​ബ​ക്ക​ര്‍, സ​ഹോ​ദ​ര​ന്‍ അ​ബ്ദു​ൽ ക​ലാം ആ​സാ​ദ് എ​ന്നി​വ​രെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സംഘം വെട്ടി കൊല്ലുക ആയിരുന്നു. കേസില്‍ കുറ്റക്കാർ എന്ന് കണ്ടെത്തിയ 12 പേർക്കും എതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ കുറ്റങ്ങളും തെളിയിക്കാൻ സാധിച്ചു എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഇ എം കൃഷ്ണൻ നമ്പൂതിരി പറഞ്ഞു.

 

വിവിധ വകുപ്പുകളിൽ തടവു ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഇരട്ട ജീവപര്യന്തം ഉള്ളത് കൊണ്ട് എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ആയുധം കൈവശം വയ്ക്കൽ, ഗൂഢാലോചന ,സംഘം ചേരൽ , അക്രമം തുടങ്ങി വിവിധ വകുപ്പുകൾ പ്രതികൾക്ക് മേൽ ചുമത്തിയിരുന്നു.

 

കൊല്ലണം എന്ന് കരുതി അക്രമം നടത്തിയതിനും കൊലപാതകം നടത്തിയതിനും ജീവപര്യന്തം വിധിച്ചതോടെ ആണ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം ലഭിച്ചത്. പ്രതികൾ 50,000 രൂപ വീതം പിഴ അടക്കണം.ഈ സംഖ്യ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകണം. 750 പേജിൽ അധികം വരുന്നതാണ് വിധി ന്യായം. കേസിൽ 09 പേരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ പോകുന്ന കാര്യം വിധി പകർപ്പ് പരിശോധിച്ച ശേഷം തീരുമാനിക്കും.

 

2012 ജൂ​ണ്‍ പ​ത്തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​നി​യി​ല്‍ അ​ത്തീ​ഖ് റ​ഹ്മാ​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ കൊ​ള​ക്കാ​ട​ന്‍ അ​ബൂ​ബ​ക്ക​ര്‍, സ​ഹോ​ദ​ര​ന്‍ അ​ബ്ദു​ൽ ക​ലാം ആ​സാ​ദ് എ​ന്നി​വ​രെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ന​ടു​റോ​ഡി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഒന്നാംപ്രതി കുറുമാടൻ മുക്താർ, 16-ാം പ്രതി  ഷറഫുദ്ദീൻ  എന്നിവർ അതീഖ് റഹ്‌മാന്റെ സഹോദരങ്ങളാണ്. ഇതിൽ ഷറഫുദ്ദീനെ കോടതി വെറുതെവിട്ടു.

 

കേ​സി​ല്‍  275 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. കൊ​ല​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച വ​ടി​വാ​ള്‍, മ​റ്റ് ആ​യു​ധ​ങ്ങ​ള്‍, പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടെ നൂ​റ് തൊ​ണ്ടി​മു​ത​ലു​ക​ളും ശാ​സ്ത്രീ​യ​മാ​യി ത​യാ​റാ​ക്കി​യ മൂ​വാ​യി​ര​ത്തോ​ളം രേ​ഖ​ക​ളും പ്രോ​സി​ക്യൂ​ഷ​ന്‍ ഹാജരാ​ക്കി​യി​രു​ന്നു.

 

അതീഖ് റഹ്മാൻ കൊലപാതകത്തിൻ്റെ പ്രതികാരം ആയിരുന്നു കുനിയിൽ സഹോദരന്മാരുടെ കൊല. 2012 ജനുവരി 5 നായിരുന്നു അതീഖ് റഹ്മാൻ കൊല്ലപ്പെട്ടത്. അതിന് 6 മാസത്തിന് ശേഷം ആണ് ഈ കേസില്‍ പ്രതികളായ കുനിയിൽ സഹോദരന്മാർ കൊല്ലപ്പെട്ടത്.

 

അതീഖ് റഹ്മാൻ കൊലപാതകത്തെ പറ്റി പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റത്തിന് ഏറനാട് എംഎൽഎ പികെ ബഷീറിനെതിരെയും പോലീസ് കേസ് എടുത്തിരുന്നു എങ്കിലും പിന്നീട് ബഷീറിനെ കേസിൽ നിന്നും ഒഴിവാക്കി.

കൊലപാതകം നടന്ന് 11 വർഷത്തിനുശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *