സുഡാനില്‍ വെടിവെപ്പ്; കണ്ണൂര്‍ ആലക്കോട് സ്വദേശി കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം

സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തുമിലുണ്ടായ വെടിവെപ്പില്‍ മലയാളി കൊല്ലപ്പെട്ടു. കണ്ണൂര്‍ ആലക്കോട് സ്വദേശിയും വിമുക്ത ഭടനുമായ ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ഇവിടുത്തെ ഒരു കമ്പനിയിലാണ് ആല്‍ബര്‍ട്ട് ജോലി ചെയ്തിരുന്നത്.
സൈന്യവും അര്‍ധ സൈന്യവുമായി നടക്കുന്ന ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഇന്നലെ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. സംഘര്‍ഷത്തിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ താമസസ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.