താനൂരില്‍ ബൈക്കിലും പോസ്റ്റിലുമിടിച്ച് ലോറി കത്തി; യുവാവിന് ദാരുണാന്ത്യം


താനൂരില്‍ ലോറിയുടെ അടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തെറ്റായ ദിശയിലെത്തിയ ലോറി ബൈക്കിലും സമീപത്തെ വൈദ്യുതി പോസ്റ്റിലുമിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ലോറിക്കടിയില്‍ തീപിടിച്ചാണ് യുവാവ് മരിച്ചത്.
തിരൂര്‍ ഭാഗത്ത് നിന്ന് വന്ന ലോറിയും പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
കൊണ്ടോട്ടി വലിയ പറമ്പ് സ്വദേശി നവാസ് (25) എന്ന യുവാവ് ആണ് മരണപെട്ടത്.
മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വൈകിട്ട് മൂന്നോടെയാണ് അപകടം. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെത്തി വാഹനത്തിലെ തീയണച്ചതിനാല്‍ വലിയ ദുരന്തമൊഴിവായി. ലോറിയിലുണ്ടായിരുന്നവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം. അതേസമയം, ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നതായും സൂചനയുണ്ട്.