ജീവനക്കാര്‍ക്ക് മധുരം നല്‍കിയും ട്രെയിനിന് പൂമാലയിട്ടും വന്‍സ്വീകരണം; കേരളത്തില്‍ പ്രവേശിച്ച് വന്ദേഭാരത്; തിരുവനന്തപുരത്തേക്ക് ഓടിതുടങ്ങി


ഇന്ത്യന്‍ റെയില്‍വേ കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട്ട് എത്തി. ഇന്നു രാവിലെ 11.40ഓടെ പാലക്കാട് സ്റ്റേഷനിലാണ് ട്രെയിന്‍ എത്തിയത്. ബിജെപി പ്രവര്‍ത്തകരടക്കം നിരവധി ആളുകളാണ് ട്രെയിനിനെ വരവേല്‍ക്കാന്‍ എത്തിയത്. ജീവനക്കാരെ മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് സ്വീകരിച്ചത്. ട്രെയിന്‍ വൈകീട്ട് കൊച്ചുവേളിയിലെത്തും. വൈകുന്നേരത്തോടെ ട്രെയിന്‍ കൊച്ചുവേളിയിലെത്തിക്കും.
വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് ചെന്നൈയില്‍നിന്നും ട്രെയിന്‍ പാലക്കാട്ടേയ്ക്ക് തിരിച്ചത്. 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. 160 കിലോമീറ്ററാണ് വന്ദേ ഭാരത് ട്രെയിനിന്റെ വേഗതയെങ്കിലും കേരളത്തില്‍ ഈ സ്പീഡ് ഉണ്ടാകില്ല. 110 കിലോമീറ്റര്‍ വരെ വേഗത ലഭിക്കുമെന്നാണ് പ്രതീക്ഷ.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന് വന്ദേ ഭാരത് അനുവദിച്ചത്. വൈകാതെ ട്രെയിനിന്റെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി ഏപ്രില്‍ 25ന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിരവധി പ്രത്യേകതകളാണ് വന്ദേ ഭാരത് എക്‌സ്പ്രസിനുള്ളത്.