NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെ എം ഷാജിക്ക് ആശ്വാസം; പ്ലസ്ടു കോഴക്കേസില്‍ എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദാക്കി. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കിയത്. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി.

ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ബാച്ച് അനുവദിക്കാന്‍ മാനേജ്‌മെന്റിന്റെ കയ്യില്‍നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരെയുള്ള പരാതി. സി പി എം പ്രാദേശിക നേതാവ് ആണ് 2017ല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. ഈ പരാതിയില്‍ 2020ലാണ് വിജിലന്‍സ് കെ എം ഷാജിക്കെതിരെ കേസ് എടുത്തത്.

 

വിജിലന്‍സ് എസ് പി കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു. എന്നാല്‍ വീണ്ടും പ്രോസീക്യൂഷന്‍ നിയമോപദേശത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഈ കാര്യം ചൂണ്ടിക്കായിയാണ് കെ എം ഷാജി ഹൈകോടതിയെ സമീപിച്ചത്.

ഈ കേസില്‍ ഇ ഡിയുടെ തുടര്‍നടപടികളും ഹൈക്കോടതി തത്ക്കാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഏപ്രിലില്‍ ഇഡി കണ്ടുകെട്ടിയിരുന്നു. കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യയുടെ പേരില്‍ നിര്‍മ്മിച്ചെന്ന് ഇഡി കണ്ടെത്തിയ കക്കോടിയിലെ വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Leave a Reply

Your email address will not be published.