ചെമ്മാട് ടൗണിൽ തെരുവ് നായ് ശല്യം രൂക്ഷം; ഏഴ് പേര്‍ക്ക് കടിയേറ്റു


തിരൂരങ്ങാടി: തെരുവ് നായ് അക്രമത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. തിരൂരങ്ങാടി, ചെമ്മാട് ഭാഗങ്ങളില്‍ നിന്നാണ് നായയുടെ ആക്രമണമുണ്ടായത്.
തിരൂരങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് ഇന്ന് രാവിലെ കൂരിയാട് സ്വദേശി കാട്ടുമുണ്ടക്കല്‍ ജിതിന്‍ (20), കലീമുദ്ദീന്‍ (46),പാലത്തിങ്ങല്‍ സ്വദേശി പാണ്ടാശ്ശേരി സൈനുല്‍ ആബിദ് (36),
സി.കെ. നഗര്‍ സ്വദേശി ചപ്പങ്ങത്തില്‍ ഇസ്മായില്‍ (50), കരിപ്പറമ്പ് സ്വദേശി കാളി (43) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ യൂണിവേഴ്‌സിറ്റി സ്വദേശി മണക്കാട്ടേയില്‍ മുജീബ് (38), അരിയല്ലൂര്‍ സ്വദേശിയായ നാലര വയസ്സുകാരനുമാണ് കടിയേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ചെമ്മാട് ടൗണിലും തിരൂരങ്ങാടി പരിസരങ്ങളിലും തെരുവ്‌നായ ശല്യം രൂക്ഷമാണ്. തെരുനായ ശല്ല്യം കാരണം ജനങ്ങൾ ഭീതിയിലാണ്.
വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്നവർക്ക് വഴിനടക്കാൻ കഴിയാത്ത അവസ്ഥയാണ്. പലതവണ അതികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമില്ലെന്ന് നാട്ടുകാർ പറയുന്നു.