NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുൻമന്ത്രി വി എസ് ശിവകുമാറിന് ഇ.ഡിയുടെ നോട്ടീസ്; ഏപ്രിൽ 20ന് ചോദ്യംചെയ്യലിന് ഹാജരാകണം

കൊച്ചി: മന്ത്രിയായിരുന്ന സമയത്തെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് വി.എസ് ശിവകുമാർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് നൽകി. ഏപ്രിൽ 20ന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് നോട്ടീസ്.

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ 2011 മുതല്‍ 2016 വരെയാണ് ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്നത്.  ശിവകുമാറിനൊപ്പം അന്നത്തെ പ്രൈവറ്റ് സെക്രട്ടറിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നിർദേശിച്ചിട്ടുണ്ട്.

അന്വേഷണത്തിന്‍റെ ഭാഗമായി 2020-ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലന്‍സും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു.

മന്ത്രിയായിരുന്ന കാലത്ത് ശിവകുമാറിന്‍റെ ആസ്തികളില്‍ വലിയ വ്യത്യാസം ഉണ്ടായെന്നും, ബിനാമി ഇടപാടുകള്‍ നടന്നുവെന്നും ആരോപണം ഉയർന്നിരുന്നു. കൂടാതെ തിരുവനന്തപരം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം അദ്ദേഹം ബിനാമിയായി സംഘടിപ്പിച്ചുവെന്ന ആരോപണവും വി എസ് ശിവകുമാറിനെതിരെ ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *