പാലത്തിങ്ങൽ പാലം: ഉദ്ഘാടനം ഫെബ്രുവരി 23 ലേക്ക് മാറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർവ്വഹിക്കും..
1 min read

തിരൂരങ്ങാടി: തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് നിർമ്മിച്ച പാലത്തിങ്ങൽ പാലം ഉദ്ഘാടനം ഫെബ്രുവരി 23 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നാടിന് സമർപ്പിക്കും. നേരത്തെ 5 ന് വെള്ളിയാഴ്ച തുറന്നുകൊടുക്കാനായിരുന്നു തീരുമാനം.
പി.കെ.അബ്ദുറബ്ബ് എം.എൽ.എ. അധ്യക്ഷതയും ശിലാഫലകം അനാഛാദനം ചെയ്യും. 15 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്. പാലത്തിൻ്റെ അവസാനഘട്ട മിനുക്കുപണികളാണ് നടക്കുന്നത്.
ഉള്‍നാടന്‍ ജലഗതാഗത നിയമം പാലിച്ച് 100.40 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം. 450 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്റ്റ് ഫ്‌ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് പ്രകാരമുള്ള നാടുകാണി- പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് തിരൂരങ്ങാടി ചെമ്മാടിനും പരപ്പനങ്ങാടിയ്ക്കുമിടയിലെ പാലത്തിങ്ങലില്‍ പുതിയ പാലം നിർമ്മിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് നിര്‍മാണചുമതല. 2017 നവംബര്‍ 26 നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പാലത്തിങ്ങലില്‍ പുതിയ പാലത്തിന് തറക്കല്ലിട്ടത്.
തുടര്‍നാണ് പ്രവൃത്തികള്‍ തുടങ്ങിയത്. ഇരുകരകളിലുമായി 80 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിർമ്മിച്ചിട്ടുണ്ട്. നിലവിലെ പാലത്തിന്റെ തെക്ക് വശത്തായാണ് പുതിയ പാലം.
പാലത്തിന് മൂന്ന് സ്പാനുകളുള്ളത്. നാവിഗേഷൻ റൂട്ടുള്ളതിനാൽ കാലുകളില്ലാതെ നടുഭാഗം ഉയർത്തിയാണ് പാലത്തിൻ്റെ നിർമ്മാണം. 79.2 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ്.
പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതോടെ ഇവിടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.