ട്രെയിന്‍ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു


ട്രെയിന്‍ തീവപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പതിനൊന്ന് ദിവസത്തെ പൊലീസ് കസ്റ്റ്ഡിയില്‍ വിട്ടു. കോഴിക്കോട് ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്.
മാലൂര്‍ക്കുന്ന് എ ആര്‍ ക്യാമ്പില്‍ വച്ചായിരിക്കും ഇയാളെ പൊലീസ് ചോദ്യംചെയ്യുക. സിറ്റി പൊലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണ അവിടെയെത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ശേഷം ഇയാളെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോകും. പ്രതിയ കൊണ്ടുവരുന്ന സമയത്ത് കോടതിയിലും പരിസരത്തും കനത്ത സുക്ഷയാണ് ഒരുക്കിയിരുന്നത്.
ഇന്നലെ കരള്‍ സംബന്ധമായ അസുഖം കണ്ടതിനെത്തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റു ചെയ്തിരുന്നു. ബിലിറൂബിന്‍ അടക്കമുള്ള പരിശോധനകളില്‍ അസ്വാഭാവികമായ കൗണ്ട് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇയാളുടെ കൈയില്‍ നേരിയ പൊള്ളലേറ്റ പാടുകളും ശരീരമാസകലം ഉരഞ്ഞ പാടുകളുമുണ്ട്. ട്രെയിനില്‍ നിന്നും ചാടിയപ്പോള്‍ പറ്റിയാതാകമെന്നാണ് കരുതുന്നത് മുറിവുകള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കണ്‍പോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടി സ്‌കാന്‍ എക്‌സ്‌റെ പരിശോധനകളിലും കുഴപ്പമില്ലന്നാണ് പൊലീസ് അറിയിച്ചത്.