കൊടിഞ്ഞിയിൽ അബദ്ധത്തിൽ കുട്ടി മുറിക്കുള്ളിൽ കുടുങ്ങി, ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി


മുറിയിൽ കളിക്കുന്നതിനിടെ വാതിൽ ലോക്ക് ആയതോടെ കുട്ടി മുറിക്കുള്ളിൽ കുടുങ്ങിയത് ഏറെ നേരം പരിഭ്രാന്തിയിലാക്കി.
കൊടിഞ്ഞി തിരുത്തിയിൽ ചെങ്ങണക്കാട്ടിൽ ഫൈസലിന്റെ വീട്ടിലാണ് സംഭവം. ഫൈസലിന്റെ സഹോദരിയുടെ 3 വയസ്സുള്ള കുട്ടിയാണ് മുറിക്കുള്ളിൽപെട്ടത്.
മുറിക്കുള്ളിൽ കയറിയ കുട്ടി വാതിലിന്റെ ലോക്കിൽ ഉണ്ടായിരുന്ന ചാവി തിരിച്ചപ്പോൾ ലോക്ക് ആകുകയായിരുന്നു.
എന്നാൽ തിരിച്ചു തുറക്കാൻ കഴിഞ്ഞില്ല. വീട്ടുകാരും നാട്ടുകാരും പല പണികളും നോക്കിയെങ്കിലും കഴിഞ്ഞില്ല.
ഒടുവിൽ താനൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.